യുട്യൂബ് വീഡിയോ കേള്‍ക്കാം !!!


യുട്യൂബ് ഒരു വീഡിയോ ഷെയറിങ്ങ് പ്ലാറ്റ് ഫോമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഔദ്യോഗികവും, അല്ലാത്തതുമായ വീഡിയോകളുടെ വന്‍ ശേഖരമാണ് യുട്യൂബിലുള്ളത്. അപൂര്‍വ്വങ്ങളും, കാലപ്പഴക്കം ചെന്നതുമായ വീഡിയോകള്‍ തിരഞ്ഞ് കണ്ടെത്താന്‍ യുട്യൂബിനോളം പോന്ന ഒരു സൈറ്റ് വേറെയില്ല. പക്ഷേ കാര്യമിങ്ങനെയൊക്കെയാണെങ്കിലും യുട്യൂബ് ഒട്ടേറെ പേര്‍ ഉപയോഗിക്കുന്നത് പാട്ടുകേള്‍ക്കാനായാണ്. പുതിയതും, പഴയതുമായ പാട്ടുകള്‍ വളരെ എളുപ്പത്തില്‍ ബ്രൗസ് ചെയ്ത് കേള്‍ക്കാന്‍ യുട്യൂബ് നല്ലൊരുപാധിയാണ്.

ആന്‍‌ഡ്രോയ്ഡില്‍ യുട്യൂബ് ആപ്ലിക്കേഷനുണ്ടെങ്കിലും അത് വീഡിയോ പ്ലേ ചെയ്യുന്നതാണ്. കൂടാതെ അതിനെ ബാക്ക് ഗ്രൗണ്ടില്‍ റണ്‍ ചെയ്യാനാവുകയുമില്ല. വീഡിയോ കാണാതെ ബാക്ക്ഗ്രൗണ്ടില്‍ യുട്യൂബ് റണ്‍ ചെയ്യിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് uListen.
Ulisten - Compuhow.com
പേര് സൂചിപ്പിക്കുന്നത് പോലെ കേള്‍ക്കാന്‍ തന്നെയാണ് ഈ ആപ്ലിക്കേഷന്‍. ഇത് ആദ്യം റണ്‍ ചെയ്യുമ്പോള്‍ ബ്ലാങ്ക് സ്ക്രീനാണ് കാണിക്കുക.വീഡിയോകള്‍ കണ്ടെത്താന്‍ സെര്‍ച്ച് ചെയ്യേണ്ടതുണ്ട്.
വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തിയ ശേഷം അതില്‍ ടാപ് ചെയ്ത് പ്ലേ ചെയ്യാം. സ്ക്രീനിന് താഴെ കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വേണമെങ്കില്‍ റിപ്പീറ്റ് മോഡ് സെലക്ട് ചെയ്ത് പാട്ട് വീണ്ടും വീണ്ടും കേള്‍ക്കാം.

https://play.google.com/store/apps/details?id=com.nobeid.uListenLite

Comments

comments