ഫേസ്ബുക്ക് ലോഗിന്‍ പേജിന്‍റെ ബാക്ക് ഗ്രൗണ്ട് മാറ്റാം


ഗൂഗിള്‍ കഴിഞ്ഞാല്‍ തൊട്ടുപിന്നിലാണ് ഫേസ്ബുക്കിന്‍റെ സ്ഥാനം. നേരംപോക്കിന് തുടങ്ങി വളരെ ഗൗരവമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ഫോണിലും, കംപ്യൂട്ടറിലുമൊക്കെ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് മിക്കവരും.

ദിവസം പല തവണ കംപ്യൂട്ടറില്‍ നിന്ന് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് സ്ഥിരം ഫേസ്ബുക്ക് ലോഗിന്‍ ബാക്ക് ഗ്രൗണ്ട് കണ്ട് ബോറടിക്കുന്നുണ്ടാവാം. ഉണ്ടെങ്കില്‍ പുതുമ നല്കാന്‍ ചെറിയൊരു എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. അത് വഴി ലോഗിന്‍‌ പേജിലെ ചിത്രം മാറ്റി നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം അവിടെ സ്ഥാപിക്കാം.
Facebook login page changing - Compuhow.com
ഇതിന് ആദ്യം FB Refresh Extension എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി ഫേസ്ബുക്ക് തുറക്കുക. പേജില്‍ ചില മാറ്റങ്ങള്‍ വന്നതായി കാണാം. ലോഗിന്‍ ബട്ടണ് മുകളിലായി ചെറിയൊരു ഗിയര്‍ ഐക്കണ്‍ കാണുന്നതില്‍ ക്ലിക് ചെയ്യുക.

തുറന്ന് വരുന്ന ഒരു വിന്‍ഡോയില്‍ ഇമേജ് യു.ആര്‍.എല്‍ നല്കാന്‍ ആവശ്യപ്പെടും. അതില്‍ ഇമേജ് യു.ആര്‍.എല്‍ നല്കുക. ഇമേജ് ഡയറക്ഷന്‍ മാറ്റാന്‍ X, Y എന്നിവ ഉപയോഗിക്കാം. X ഹോറിസോണ്ടലിനും, Y വെര്‍ട്ടിക്കലിനുമാണ്.
തുടര്‍ന്ന് സേവ് ചെയ്യുക. ഇനി ഫേസ്ബുക്ക് ഹോം പേജ് വീണ്ടും തുറന്ന് നോക്കുക. പേജ് ബാക്ക് ഗ്രൗണ്ട് മാറിയത് കാണാം.

DOWNLOAD

Comments

comments