കുഞ്ഞനന്തന്റെ കട ആരംഭിച്ചു


Kunhanathante kada - Keralacinema.com
സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞനന്തന്‍റെ കട ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക. ഒരു പലചരക്ക് കടയുടെ പശ്ചാത്തലത്തില്‍ ഒരു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ആദാമിന്‍റെ മകന്‍ അബുവിന് ശേഷമുള്ള സലിം അഹമ്മദിന്‍റെ ചിത്രമാണ് ഇത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശബ്ദലേഖനം നിര്‍വ്വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

Comments

comments