മെയില്‍ സ്റ്റോം


mailstorm - Compuhow.com
ജിമെയിലി‍ല്‍ ധാരാളം ഇമെയിലുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടാകും.ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും, മറ്റ് ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ നിന്നും വരുന്ന കാര്യമായ പ്രയോജനമൊന്നുമില്ലാത്ത ഇമെയിലുകള്‍ ഇന്‍ബോക്സ് നിറച്ചുണ്ടാകും. ഇവ പലപ്പോഴും ഒരു ശല്യവുമായിരിക്കും.
ഇവ ഡെലീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Mailstrom. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത മെയിലുകള്‍ ഒഴിവാക്കി ബാക്കിയുള്ളവ എളുപ്പത്തില്‍ ഡെലീറ്റ് ചെയ്യാന്‍ ഇത് ഉപയോഗപ്പെടുത്താം. മെയില്‍സ്റ്റോം സന്ദര്‍ശിച്ചാല്‍ മെയിലുകള്‍ ഒരു പ്രത്യേക രീതിയില്‍ സോര്‍ട്ട് ചെയ്തിരിക്കുന്നത് കാണാം. സെന്‍ഡര്‍, സബ്ജക്ട്, ലിസ്റ്റ്, സമയം തുടങ്ങി പല തരത്തിലാണ് ഇത് സോര്‍ട്ട് ചെയ്യുക.
ഒരു പ്രത്യേക സെന്‍ഡറെ സെലക്ട് ചെയ്താല്‍ ആ അഡ്രസില്‍ നിന്നുള്ള മുഴുവന്‍ മെയിലും ഡെലീറ്റ് ചെയ്യാം.
ഇതിലെ ലിസ്റ്റ് ഒപ്ഷനെടുത്താല്‍ ന്യൂസ് ലെറ്റര്‍പോലെയുള്ള സബ്സ്ക്രിപ്ഷനുകള്‍ കാണാം. ഇവ വളരെ എളുപ്പത്തില്‍ അവിടെ വച്ച് തന്നെ അണ്‍സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യാം.
https://mailstrom.co

Comments

comments