ഷാജി കൈലാസിന് ബി. ഉണ്ണികൃഷ്ണന്‍റെ തിരക്കഥ


B.unnikrishnan - keralacinema.com
സംവിധാന രംഗത്ത് സജീവമായ ബി. ഉണ്ണികൃഷ്ണന്‍ ഷാജി കൈലാസിന് വേണ്ടി തിരക്കഥയെഴുതുന്നു. മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹമിപ്പോള്‍. തിരക്കഥാകൃത്തായി രംഗത്ത് വന്ന ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ സ്പെഷലിസ്റ്റായാണ് അറിയപ്പെടുന്നത്. അവസാനം സംവിധാനം ചെയ്ത് ഐ ലവ് മി എന്ന ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ഐ ലവ് മിക്ക് തിരക്കഥ എഴുതിയത് സേതുവായിരുന്നു. മിസ്റ്റര്‍ ഫ്രോഡില്‍ സുരേഷ് ഗോപിയും ഒരു വേഷത്തിലഭിനയിക്കുന്നുണ്ട്. വി.കെ പ്രകാശിന് വേണ്ടിയും ബി.ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതുമെന്നും വാര്‍ത്തയുണ്ട്.

Comments

comments