കാറ്റും മഴയും മാര്‍ച്ചില്‍ തുടങ്ങും


unni - Keralacinema.com
ഹരികമാര്‍ സംവിധാനം ചെയ്യുന്ന കാറ്റും മഴയും എന്ന ചിത്രം മാര്‍ച്ചില്‍ ആരംഭിക്കും. ഉണ്ണി മുകുന്ദന്‍, ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അവയവദാനമാണ് ചിത്രത്തിന്‍റെ കഥാതന്തു. ലാല്‍ ഒരു മുസ്ലിമിന്‍റെ വേഷത്തിലും, ഉണ്ണി മുകുന്ദന്‍ ബ്രാഹ്മണന്‍റെ വേഷത്തിലുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നജീം കോയയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സാല്‍റോസ മോഷന്‍ പിക്ചേഴ്സ്, ലൈന്‍ ഓഫ് കളേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് കാറ്റും മഴയും നിര്‍മ്മിക്കുന്നത്.

Comments

comments