പാനിക് ബട്ടണ്‍… – ബോസിനെ പേടിക്കേണ്ട !


ഓഫിസുകളിലും മറ്റും ജോലിചെയ്ത് ബോറടിക്കുമ്പോള്‍ നെറ്റ് കണക്ഷനുള്ള കംപ്യൂട്റാണെങ്കില്‍ ആരായാലും ഫേസ്ബുക്കോ, ഏതെങ്കിലും സൈറ്റോ തുറന്ന് പോകും. ഓഫിസ് അധികാരികള്‍ വിലക്കിയതാണെങ്കിലും പലരും ഈ സാഹസികതക്ക് മുതിരാറുണ്ട്. അങ്ങനെ ബ്രൗസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ബോസ് പ്രത്യക്ഷപ്പെട്ടാല്‍ എന്തു ചെയ്യും. ഒന്നുകില്‍ ബ്രൗസര്‍ ക്ലോസ് ചെയ്യും.അല്ലെങ്കില്‍ മിനിമൈസ് ചെയ്യും. ഇതുരണ്ടും സംശയമുണര്‍ത്തും. എന്നാല്‍ ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ ബേസിക് പേജിലേക്ക് പോകാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് PanicButton എന്ന ക്രോം എക്സ്റ്റന്‍ഷന്‍ വഴി ലഭിക്കുക.
എത്ര ടാബുകള്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇത് ക്ലിക്ക് ചെയ്ത് അവ മറയ്ക്കുവാന്‍ സാധിക്കും. ആദ്യം ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
panic_button - Compuhow.com
തുടര്‍ന്ന് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Options എടുക്കുക.
ഏത് പേജാണ് പാനിക് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരേണ്ടതെന്ന് സെറ്റ് ചെയ്യാം.
അതുപോലെ കീബോര്‍ഡ് ഷോര്‍ട്ട് കട്ടും സെററ് ചെയ്യാം. മറ്റ് പ്രോഗ്രാമുകളില്‍ ഉപയോഗിക്കാത്ത ഷോര്‍ട്ട് കട്ട് വേണം ഇതിന് നല്കാന്‍. പാസ്വേഡ് പ്രൊട്ടക്ഷനും നല്കാവുന്നതാണ്.
ഇതെല്ലാം സെറ്റ് ചെയ്ത് കഴിഞ്ഞ് ടാബുകള്‍ തുറന്ന് ടെസ്റ്റ് ചെയ്ത് നോക്കുക. ഒറ്റ ക്ലിക്കില്‍ എല്ലാം പോയി നിങ്ങള്‍ സെറ്റ് ചെയ്ത ബേസിക് പേജ് മാത്രം സ്ക്രീന്‍ കാണും.

DOWNLOAD

Comments

comments