ജിഫ് കാം – സ്ക്രീന്‍ റെക്കോഡിങ്ങ് GIF ഫോര്‍മാറ്റില്‍


Gif Cam screen recording - Compuhow.com
ജിഫ് ആനിമേഷന്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. വെബ്സൈറ്റുകളില്‍ ജിഫ് ആനിമേഷനുകള്‍ ഏറെ ഉപയോഗിക്കപ്പെടുന്നു. മറ്റ് പ്ലെയറുകളുടെയൊന്നും സഹാമില്ലാതെ പ്ലേ ചെയ്യാനാവും എന്നതാണ് ഇതിന്‍റെ മെച്ചം.
പല കാര്യങ്ങള്‍ക്കും നമ്മള്‍ സ്ക്രീന്‍ റെക്കോഡറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജിഫ് ഫോര്‍മാറ്റില്‍ സ്ക്രീന്‍ റെക്കോഡിങ്ങ് സാധ്യമാക്കുന്ന ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനാണ് GifCam. സ്ക്രീനിന്‍റെ ഒരു ഭാഗം മാത്രമായും ഇതില്‍ റെക്കോഡിങ്ങ് സാധ്യമാണ്. പ്രോഗ്രാം ഓപ്പണ്‍ ചെയ്യുമ്പോള്‍ കാണുന്ന ട്രാന്‍സ്പെരന്‍റായ ചതുരം കാണാം. ഇതാണ് റെക്കോഡ് ചെയ്യപ്പെടുന്ന ഏരിയ.
വിന്‍ഡോ സൈസ് മാറ്റം വരുത്തി സ്ക്രീനിന്‍റെ വലിയ ഏരിയയും, കുറഞ്ഞതും റെക്കോഡ് ചെയ്യാനാവും. ഫുള്‍സ്ക്രീന്‍ റെക്കോഡിങ്ങും സാധ്യമാണ്.
പല വേര്‍ഷനുകളില്‍ റെക്കോഡ് ചെയ്യുന്ന വീഡിയോ സേവ് ചെയ്യാനാവും. സൈസ് കൂടിയ ഫോര്‍മാറ്റുകളില്‍ സ്ക്രീന്‍ റെക്കോഡ് ചെയ്യുന്നത് വഴി ഏറെ സ്പേസ് നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ റെക്കോഡര്‍ ട്രൈ ചെയ്യാം.

Download

Comments

comments