ഗൂഗിള്‍ അക്കൗണ്ടിന്‍റെ വില്‍പത്രം എഴുതാം


Google Inactive - Compuhow.com
എപ്പോഴെങ്കിലും നിങ്ങള്‍‌ മരിച്ചതിന് ശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?മരിക്കുക മാത്രമല്ല എന്തെങ്കിലും കാരണവശാല്‍ അക്കൗണ്ട ഇന്‍ ആക്ടിവ് ആയാലും എന്ത് സംഭവിക്കും?
ഗൂഗിള്‍‌ അക്കൗണ്ട് ഉടമകള്‍ക്ക് ഇത് എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാം. മറ്റുള്ളവര്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കും വിധമാക്കുകയോ, അല്ലെങ്കില്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യുകയോ ചെയ്യാം.
Google Inactive Account Manager ഉപയോഗിച്ച് ബ്ലോഗര്‍, ജിമെയില്‍, ഡ്രൈവ്, പ്ലസ്, പികാസ, യുട്യൂബ് തുടങ്ങിയവയൊക്കെ മാനേജ് ചെയ്യാം. ഇത് നാല് സ്റ്റെപ്പുള്ള ഒരു പ്രൊസസാണ്.
ആദ്യം ഈ ലിങ്കില്‍ പോവുക

https://www.google.com/settings/u/0/account/inactive

1. സെറ്റപ്പ് അലര്‍ട്ട് – ഗൂഗിള്‍ അക്കൗണ്ട് ഇന്‍ ആക്ടിവാകുമ്പോള്‍ അലര്‍ട്ട് ലഭിക്കാന്‍ മൊബൈല്‍ നമ്പറോ, ഇമെയിലോ സെറ്റ് ചെയ്യാം.
2. ടൈം ഔട്ട് പീരീഡ് – എത്ര കാലത്തേക്ക് ഇന്‍ആക്ടിവ് അവസ്ഥ തുടരണമെന്ന് ഇവിടെ നിശ്ചയിക്കാം. അത് മൂന്ന് മാസം മുതല്‍ പരമാവധി ഒരു വര്‍ഷം വരെയാണ്.
3. ട്രസ്റ്റഡ് കോണ്ടാക്ട്സ് – ടൈം ഔട്ട് പീരീഡ് കഴിയുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കേണ്ടുന്ന പത്ത് വിശ്വാസ്യതയുള്ള ആളുകളെ ഇതില്‍ ആഡ് ചെയ്യാം.
4. സെറ്റപ്പ് ഡെലീറ്റ് അക്കൗണ്ട് – നോട്ടിഫിക്കേഷനുകള്‍ക്ക് ശേഷം ഗൂഗിള്‍ അക്കൗണ്ട് അക്കൗണ്ട് ഡെലീറ്റ് സെറ്റപ്പ് ചെയ്യാന്‍ ഇവിടെ സാധിക്കും.

എല്ലാം ഓണ്‍ലൈനാകുന്ന ഇക്കാലത്ത് വിലപ്പെട്ട പല രേഖകളും, വ്യക്തിപരമായ വിവരങ്ങളും, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമൊക്കെ ഓണ്‍ലൈന്‍ വഴിയാകും. അതുകൊണ്ട് തന്നെ ഈ സര്‍വ്വീസ് പ്രധാനപ്പെട്ടത് തന്നെയാണ്. അന്യാധീനപ്പെട്ട് പോകാവുന്ന ഓണ്‍ലൈന്‍ അസറ്റുകള്‍, മറ്റ് റിയല്‍ അസറ്റുകള്‍ പോലെ തന്നെ പ്രധാനപ്പെട്ടവയാകാം.

Comments

comments