അപ് ആന്‍ഡ് ഡൗണ്‍ പൂര്‍ത്തിയായി


Up and down malayalam movie - Keralacinema.com
ടി.കെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന അപ് ആന്‍ഡ് ഡൗണ്‍, മുകളില്‍ ഒരാളുണ്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇന്ദ്രജിത്ത്, പ്രതാപ് പോത്തന്‍, ഗണേഷ് കുമാര്‍, രമ്യ നമ്പീശന്‍, മേഘ്ന രാജ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ലിഫ്റ്റില്‍ കുടുങ്ങിപ്പോകുന്ന അപരിചിതരായ ഒമ്പത് ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രം ഒരു സസ്‍പെന്‍സ് ത്രില്ലറാണ്. വി. ബാലചന്ദ്രന്‍, കരുണാമൂര്‍ത്തി, ലത കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ബ്ലു മെര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments