വൈ-ഫി നെറ്റ് വര്‍ക്കുകളെ കണ്ടെത്താം


wifi secure - Compuhow.com
ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ മിക്കാവറുമാളുകള്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനുകളുപയോഗിച്ചു തുടങ്ങി. സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും പലപ്പോഴും വൈ-ഫി സംവിധാനമുള്ള മോഡമാണ് ഉപയോഗിക്കുക. വലിയ സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ തങ്ങളുടെ മോഡം പാസ് വേഡ് നല്കി ലോക്ക് ചെയ്യാറുമില്ല. ഇത് പലര്‍ക്കും ഉപകാരമാകും. കാശുമുടക്കില്ലാതെ നെറ്റുപയോഗിക്കാന്‍ ചെല്ലുന്നിടത്തൊക്കെ വൈ-ഫി ചെക്ക് ചെയ്യുന്ന വിരുതന്മാര്‍ ഏറെയുണ്ട്.

wifiinfoview - Compuhow.com

തങ്ങളുടെ ഏരിയയില്‍ ലഭ്യമായ വൈ-ഫി നെറ്റ് വര്‍ക്കുകള്‍ കണ്ടെത്താനും അവയുടെ വിശദാംശങ്ങള്‍ മനസിലാക്കാനും സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് WifiInfoView.

അണ്‍സെക്യുറായ നെറ്റ് വര്‍ക്കുകള്‍ കണ്ടെത്തുന്നതിനൊപ്പം ഫ്രീയായി നെറ്റുപയോഗിക്കാനുള്ള ഒരു അവസരം കൂടി എളുപ്പത്തില്‍ ഇതുപയോഗിച്ച് സാധ്യമാക്കാം.
നെറ്റ് വര്‍ക്ക് കണക്ഷനുകള്‍ ട്രബിള്‍ഷൂട്ട് ചെയ്യാനും, ഇന്‍ഫര്‍മേഷനുകള്‍ എച്ച്.ടി.എം.എല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാനും ഇത് ഉപയോഗിക്കാം.

DOWNLOAD

Comments

comments