ചിത്രങ്ങളില്‍ അനോട്ടേഷനും, ഇന്ററാക്ടീവ് നോട്ടുകളും


Speaking images - Compuhow.com
ചിത്രങ്ങളില്‍ അനോട്ടേഷനും, ഇന്‍ററാക്ടീവ് നോട്ടുകളും ചേര്‍ത്താല്‍ വളരെ രസകരമായിരിക്കും. ഒരു ചിത്രത്തെ വിശദമായ വിവരങ്ങള്‍ നല്കി പരിചയപ്പെടുത്താന്‍ ഈ പ്രോഗ്രാം ഉപയോഗിക്കാം. ഉദാഹരണത്തിന് ഒരു സ്ഥലത്തിന്‍റെ ചിത്രം നല്കി അവിടങ്ങളിലെ വിശദാംശങ്ങള്‍ അതാത് ഒബ്ജക്ടുകള്‍ക്ക് മേലെ നല്‍കാം.

ഒരു പരിചയമില്ലാത്ത സ്ഥലത്തേക്ക് പോകുന്നയാള്‍ക്ക് വേണമെങ്കില്‍ ഗൂഗിള്‍ മാപ്പില്‍ നിന്ന് ചിത്രമെടുത്ത് അതില്‍ കൃത്യമായ വിശദാംശങ്ങള്‍ ചേര്‍ത്ത് നല്കാം. ഒരോ കാര്യവും ഇന്ററാക്ടീവായി ചേര്‍ക്കാനാവുന്നതിനാല്‍ ഇത് വളരെ ആകര്‍ഷകമായിരിക്കും. മൗസ് ഓവര്‍ ഇഫക്ടായി ചിത്രങ്ങളും ഇതില്‍ നല്കാനാവും. ഇത്തരം ആവശ്യത്തിന് ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണ് Speaking Image.

ഇതുപയോഗിച്ച് ലെയറുകളായി ഇമേജുകള്‍ ആഡ് ചെയ്യാം. സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ ഈ സര്‍വ്വീസ് ഉപയോഗപ്പെടുത്താം.

VISIT SITE

Comments

comments