നഷ്ടപ്പെട്ട ആന്‍ഡ്രോയ്ഡ് ഫോണിലെ ഡാറ്റ വീണ്ടെടുക്കാം


Nq mobile finder - Compuhow.com
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നഷ്ടപ്പെട്ടോ. അത് മോഷ്ടിക്കപ്പെട്ടോ? എന്തായാലും നഷ്ടപ്പെട്ട ഫോണിലെ ‍ഡാറ്റകള്‍ റിമോട്ടായി റിക്കവര്‍ ചെയ്യാനും, ലോക്ക് ചെയ്യാനുമൊക്കെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് NQ Mobile Easy Finder എന്ന ആപ്ലിക്കേഷന്‍.
റിമോട്ടായി തന്നെ ഫോണിലെ ഡാറ്റകള്‍ മായിച്ച് കളയാനും, ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും. ഈ ആപ്ലിക്കേഷന് ഫ്രീ വേര്‍ഷനും, പെയ്ഡ് വേര്‍ഷനുമുണ്ട്.

ഈ ആപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ സൈന്‍ അപ് ചെയ്യുക. വേണമെങ്കില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് അക്കൗണ്ടുകളുപയോഗിച്ചും ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്ത ശേഷം സെക്യൂരിറ്റി ലോക്ക് ആഡ് ചെയ്യാം. ഇത് ചെയ്താലുള്ള ഗുണമെന്നത് ഈ ഫോണ്‍ ആരെങ്കിലും അടിച്ച് മാറ്റി ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ ഫോണ്‍ താനെ അയാളുടെ ചിത്രമെടുക്കും. ഈ ചിത്രത്തിനൊപ്പം ലൊക്കേഷനും കാണിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് മെയില്‍ വരും.

ഇതിന് പുറമെ ഗൂഗിള്‍ മാപ്പ് വഴി ഫോണ്‍ ട്രാക്ക് ചെയ്യാനുമാകും. ഫോണില്‍ അലാം നല്കാനും, അതിലേക്ക് മെസേജ് അയക്കാനും വെബ്പേജില്‍ നിന്ന് സാധിക്കും. അതിന് find.nq.com എന്ന അഡ്രസില്‍ ഫോണില്‍ നല്കിയ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മതി.

DOWNLOAD

Comments

comments