ഇമെയിലില്‍ സിഗ്നേച്ചര്‍ ചേര്‍ക്കാം


Wisestamp - Compuhow.com
സോഷ്യല്‍ മീഡിയകളിലും, ഇമെയിലുകളിലുമൊക്കെ സിഗ്നേച്ചര്‍ ഉപയോഗിക്കുന്ന രീതി ഇന്നുണ്ട്. പോസ്റ്റിന് അല്ലെങ്കില്‍ മെയിലിന് ഒരു ആധികാരിക ലുക്ക് കിട്ടാന്‍ സൈന്‍ ചേര്‍ക്കുന്നത് വഴി സാധിക്കും. Wisestamp എന്ന ആഡോണ്‍ ഉപയോഗിച്ചാല്‍ ക്രോമിലും, ഫയര്‍ഫോക്സിലും ഇത് സാധ്യമാകും.
ഫോണ്ട്, സ്റ്റൈല്‍, കളര്‍ എന്നിവ കസ്റ്റമൈസ് ചെയ്യാനും ഇതില്‍ സാധ്യമാണ്.
ഇത് ഉപയോഗിക്കാന്‍ ആദ്യം Wisestamp ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഫയര്‍ഫോക്സില്‍ ബ്രൗസറിന്‍റെ മുകളില്‍ വലത് ഭാഗത്തും, ക്രോമില്‍ ഇടത് ഭാഗത്തും ആഡോണിന്‍റെ ഐക്കണ്‍ വരും.
ഐക്കണില്‍ ക്ലിക്ക് ചെയ്യുക. create a account or you can use your Facebook account to login the application എന്നൊരു മെസേജ് വരും.
ലോഗിന്‍ ചെയ്ത് നിങ്ങളുടെ ഡീറ്റെയില്‍സ് ആദ്യപേജില്‍ നല്കുക.
next ക്ലിക്ക് ചെയ്ത് അടുത്ത സ്റ്റെപ്പില്‍ സിഗ്നേച്ചര്‍ ടെംപ്ലേറ്റ് സെലക്ട് ചെയ്യാം. ഇവിടെ കളര്‍, ഫോണ്ട് എന്നിവയൊക്കെ മാറ്റം വരുത്താം. ഇത് പൂര്‍ത്തിയായ ശേഷം next നല്കി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആഡ് ചെയ്യാം.
സോഷ്യല്‍ മീഡിയ ഐക്കണുകളും സിഗ്നേച്ചറില്‍ ആഡ് ചെയ്യാനാവും. add the signature on your compose window എന്നിടത്ത് ക്ലിക്ക് ചെയ്ത് ഇമെയിലിലേക്ക് സിഗ്നേച്ചര്‍ ആഡ് ചെയ്യാം.
മെയിലുകളിലും, പോസ്റ്റുകളിലും വേറിട്ടൊരു ലുക്ക് നല്കാന്‍ ഇത് വഴി സാധിക്കും.

http://www.wisestamp.com/install/chrome

Comments

comments