കാപ്സ് ലോക്ക് കീ ഉപയോഗിച്ച് ഗൂഗിള്‍ പേജ് തുറക്കാം


പലപ്പോഴും കാപ്സ് ലോക്ക് കീ ഉപയോഗം വളരെ കുറവാണെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടാവും. സാധാരണ ഗതിയില്‍ കാപ്പിറ്റല്‍ അക്ഷരം കിട്ടാന്‍ ഷിഫ്റ്റ് അമര്‍ത്തി ടൈപ്പ് ചെയ്യാറാണല്ലോ പതിവ്. ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ കാപ്സ് ലോക്ക് കീയെ ഒരു ഷോര്‍ട്ട് കട്ട് കീയാക്കി മാറ്റാം.

Sharp Keys എന്ന ചെറിയ പ്രോഗ്രാം ഉപയോഗിച്ച് ഇത് ചെയ്യാം. Sharp Keys റണ്‍ ചെയ്യുമ്പോള്‍ നിലവില്‍ റിമാപ് ചെയ്ത കീകളുണ്ടെങ്കില്‍ കാണാന്‍ സാധിക്കും.
പുതിയ കീ റീമാപ് ചെയ്യാന്‍ ആപ്ലിക്കേഷനിലെ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇടത് വശത്തെ പാനലിലെ കീകളില്‍ നിന്ന് അധികം ആവശ്യമില്ലാത്ത ഒന്ന് തെരഞ്ഞെടുക്കാം. ഇവിടെ നമ്മള്‍ caps Lock ആണ് എടുക്കുന്നത്. വലത് വശത്തെ പാനലില്‍ നിന്ന് ഇനി F11 സെലക്ട് ചെയ്യാം.
key-mapping - Compuhow.com
തുടര്‍ന്ന് Write to Registry ല്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ കീ റിമാപ്പിങ്ങ് ചെയ്തു കഴിഞ്ഞു. ഇനി കാപ്സ് ലോക്ക് അമര്‍ത്തുമ്പോള്‍ F11 ന്റെ ഫങ്ഷനാണ് ചെയ്യുക.
ഇനി ഗൂഗിള്‍ പേജ് അതിലേക്ക് സെറ്റ് ചെയ്യണം.
അതിന് ഏതെങ്കിലും ഒരു പോള്‍ഡര്‍ തുറന്ന് അതിലെ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New > Shortcut എടുക്കുക.

Key Mapping - Compuhow.com
തുറന്ന് വരുന്ന ബോക്സില്‍ http://www.google.com/ എന്ന് നല്കുക. തുടര്‍ന്ന് Next ക്ലിക്ക് ചെയ്ത് അടുത്ത ബോക്സില്‍ ഷോര്‍ട്ട് കട്ടിന് ഒരു പേര് നല്കുക.ഈ ഷോര്‍ട്ട് കട്ട് ഡിഫോള്‍ട്ടായ ബ്രൗസറിലാണ് ഓപ്പണാവുക.
തുടര്‍ന്ന് ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.

ഓപ്പണായി വരുന്ന ബോക്സിലെ Web Document ടാബില്‍ Shortcut ഫീല്‍ഡില്‍ F11 എന്ന് നല്കി Apply നല്കി Ok ക്ലിക്ക് ചെയ്യുക.
keymap - Compuhow.com
ഇനി Caps Lock കീ അമര്‍ത്തിയാല്‍ ബ്രൗസര്‍ തുറന്ന് ഗൂഗിള്‍ പേജ് വരുന്നത് കാണാം. ഗൂഗിള്‍ മാത്രമല്ല ഏത് സൈറ്റ് വേണമെങ്കിലും ഇങ്ങനെ തുറക്കാനാവും, സൈറ്റിന്റെ പേര് നല്കുന്നിടത്ത് മാറ്റിയാല്‍ മതി.

http://sharpkeys.codeplex.com/

Comments

comments