വിന്‍ഡോസ് 8.1 ന് ഫ്രീ വേര്‍ഷന്‍ !


windows-8.1 free - Compuhow.com

പണം മുടക്കാതെ വിന്‍ഡോസ് ഉപയോഗിക്കുക എന്നത് സാധ്യമായ കാര്യമല്ല. എന്നാല്‍ ക്രാക്ക് ചെയ്ത വിന്‍ഡോസ് വേര്‍ഷനുകള്‍ ഉപയോഗിച്ച് ഒരുപാടുപേര്‍ ലോകമെങ്ങും വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം കമ്പനിക്കും വ്യക്തമായി അറിയാം. വിന്‍ഡോസ് പതിപ്പുകള്‍ക്ക് നല്കേണ്ടി വരുന്ന വില ചില്ലറയല്ല. ഇപ്പോള്‍ വിന്‍ഡോസിന് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ നിന്ന് അത്ര മോശമല്ലാത്ത ഭീഷണി ഉണ്ട് താനും. എന്നാല്‍ ഇത് മൊബൈല്‍ മേഖലയിലാണ് കൂടുതല്‍.

വിന്‍ഡോസ് 8 ന്റെ പുതിയ വേര്‍‌ഷന്‍ പുറത്തിറങ്ങുന്ന സമയമാണിത്. പഴ ഒ.എസ് ആയ എക്സ്.പി ആകട്ടെ വരും മാസങ്ങളോടെ പിന്തുണ പിന്‍വലിക്കപ്പെട്ട സ്ഥിതിയിലുമാകും. വിന്‍ഡോസ് 7 ഇപ്പോഴും ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ഒറു പുതിയ പദ്ധതിയുമായി രംഗത്ത് വരാനൊരുങ്ങുകയാണ് വിന്‍ഡോസ് എന്നാണ് വാര്‍ത്ത. വിന്‍ഡോസ് 8.1 ന്‍റെ ഒരു ലൈറ്റ് വെയ്റ്റ് വേര്‍ഷന്‍ പുറത്തിറക്കിയാണ് പുതിയ ചുവട് വെയ്പ്. Windows 8.1 with Bing എന്നാണ് ഈ വേര്‍ഷന് നല്കിയിരിക്കുന്ന പേര്.

മിക്കവാറും ഇത് ഫ്രീ വേര്‍ഷനോ അല്ലെങ്കില്‍ വിലക്കുറവുള്ളതോ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു സമ്പൂര്‍ണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിന് പകരം ലൈറ്റ് വെയ്റ്റും, മൈക്രോസോഫ്റ്റിന്‍റെ ആപ്ലിക്കേഷനുകളും ഉള്‍ക്കൊള്ളിച്ച് ഏറെക്കുറെ ക്രോം ഒ.എസിന് സമാനമായതുമായിരിക്കും ഇത്.

Comments

comments