കൊളാഷ്, കാര്‍ഡ് ഡിസൈനുകള്‍ എളുപ്പത്തില്‍…


ഫോട്ടോഷോപ്പില്‍ പോയി ചെറിയ കാര്‍ഡുകളും, കലണ്ടറുകളുമൊക്കെ ഡിസൈന്‍ ചെയ്തെടുക്കുന്ന പണി പലരും ചെയ്യാറുണ്ടാവും. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അല്പം കലാഭിരുചിയും ഇതിന് ആവശ്യമാണ്. എന്നാല്‍ പ്രത്യേകിച്ച് കലാവാസനയൊന്നുമില്ലാതെ തന്നെ ഫോട്ടോകള്‍ ഡിസൈന്‍ ചെയ്യാന്‍ സഹായിക്കുന്ന നിരവധി ടൂളുകളും, ഓണ്‍ലൈന്‍ സര്‍വ്വീസുകളുമുണ്ട്. ഇവയുപയോഗിച്ച് വേഗത്തില്‍ മനോഹരമായി കൊളാഷുകള്‍ ഡിസൈന്‍ ചെയ്യാം.
Photosivi - Compuhow.com

ഇതിന് സഹായിക്കുന്ന ഒരു സൈറ്റാണ് photovisi.com. വളരെ ആകര്‍ഷകമായി തന്നെ ഇതില്‍ ഡിസൈനിംഗ് സാധ്യമാകുമെന്നതാണ് ഒരു മികവായി പറയാവുന്ന കാര്യം.
സൈറ്റില്‍ പോയി Start creating നല്കി ആരംഭിക്കാം. തുടര്‍ന്ന് ഇഷ്ടമുള്ള ടെംപ്ലേറ്റ് സെലക്ട് ചെയ്ത് അതിലേക്ക് ചിത്രങ്ങള്‍ ആഡ് ചെയ്യാം.
Photosivi - Compuhow.com
സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇത് സാധ്യമാകും. എന്നാല്‍ ഇത്തരത്തിലുണ്ടാക്കുന്ന കൊളാഷുകളില്‍ വാട്ടര്‍ മാര്‍ക്ക് ഇത് പക്ഷേ ചിത്രത്തിന് താഴെയായിട്ടാണ് കാണുക എന്നതിനാല്‍ ആ ഭാഗം മുറിച്ച് കളയാന്‍ സാധിക്കും വിധം ചിത്രം ഡിസൈന്‍ ചെയ്താല്‍ വൃത്തികേട് ഒഴിവാക്കാം.
മനോഹരമായ അനേകം ടൈംപ്ലേറ്റുകള്‍ക്ക് പുറമേ, അവയില്‍ മാറ്റങ്ങള്‍ വരുത്താനും ഇതില്‍ സൗകര്യമുണ്ട്.

Comments

comments