ദര്‍ബോണിയില്‍ വിജയരാഘവന്‍ മൂന്നു ഗെറ്റപ്പില്‍, നായകന്‍ മകന്‍


നവാഗതനായ ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്യുന്ന ‘ദര്‍ബോണി’ യില്‍ വിജയരാഘവന്‍ മൂന്നു വ്യത്യസ്ത വേഷങ്ങളിലെത്തുന്നു.ചിത്രത്തില്‍ വിജയരാഘവന്റെ മകന്‍ ദേവദേവനും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ്, കലാഭവന്‍ റഹ്മാന്‍, അലന്‍സീര്‍, ഷിബു എസ്.കൊട്ടാരം, സേതുലക്ഷ്മി, രഞ്ജിനി മുരളി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 1977-ല്‍ ഭ്രഷ്ട് എന്ന ചിത്രം നിര്‍മ്മിച്ച ബാബു രാജന്‍ ടി.കെ.യാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 25-ന് കൊല്ലങ്കോട് ചിത്രീകരണം ആരംഭിക്കും.

English Summary : Vijayaraghavan to be seen in three get ups in Dharbhoni. Hero will be his son

Comments

comments