ജയറാം – സിബി മലയിൽ ടീം വീണ്ടുമൊന്നിക്കുന്നു


മലയാളികൾക്ക് സമ്മർ ഇൻ ബത്‌ലഹേം, കളിവീട്, അമൃതം, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സിബി മലയിൽ – ജയറാം ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും തീരുമാനിക്കുന്നതേയുള്ളൂ. ചിത്രത്തിന് ഇതുവരെ പേരും ഇട്ടിട്ടില്ല. ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര, സ്വപ്നസഞ്ചാരി തുടങ്ങിയ സിനിമകൾക്ക് തിരക്കഥ രചിച്ച കെ..ഗിരീഷ്‌ കുമാറാണ്. ജയറാമിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സിനിമയിൽ ഉണ്ടാവും എന്നാണ് സൂചന.

English Summary : Jayaram – Sibi Malayil team is joining hands once again

Comments

comments