വേഡില്‍ പേസ്റ്റിംഗ് എളുപ്പമാക്കാന്‍ Spike


Word -Compuhow.com
മിക്കയാളുകളും ഉപയോഗിക്കുന്ന വേഡ് പ്രൊസസര്‍ മൈക്രോസോഫ്റ്റ് വേഡ് ആയിരിക്കും. പുതിയ വേര്‍ഡ് വേര്‍ഷനുകളില്‍ ഏറെ അഡ്വാന്‍സ്ഡ് ഫീച്ചറുകളുണ്ട്. എന്നാല്‍ പല പ്രാഥമിക ഫീച്ചറുകള്‍ പോലും കാലങ്ങളായി വേര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അറിവുണ്ടാവുകയില്ല.

വേഡില്‍ മാത്രമല്ല മറ്റ് പലയിടങ്ങളിലും ടെക്സറ്റ് ഭാഗങ്ങള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുന്നത് സാധാരണമാണ്. Ctrl + C വഴി കോപ്പി ചെയ്ത് Ctrl + V വഴി പേസ്റ്റ് ചെയ്യുകയാണ് ചെയ്യുക.
എന്നാല്‍ നിരവധി ഭാഗങ്ങള്‍ ഇങ്ങനെ കട്ട് ചെയ്ത് പേസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന വേഡിലെ ഒരു ഫീച്ചറാണ് Spike. ഇത് ഉപയോഗിച്ച് ഓരോ തവണയായി കട്ട് , പേസ്റ്റ് ചെയ്യാതെ ആവശ്യമുള്ള വാക്കുകളെല്ലാം കട്ട് ചെയ്ത് പിന്നെ അവ ഒരുമിച്ച് പേസ്റ്റ് ചെയ്യാനാവും. പേസ്റ്റ് ചെയ്യുന്ന വാക്കുകള്‍ താഴേക്ക് ലിസ്റ്റായി ലഭിക്കും.

ഇത് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കട്ട് ചെയ്യേണ്ടുന്ന വാക്കുകള്‍ സെലക്ട് ചെയ്ത് Ctrl-F3 അടിക്കുക. ഇങ്ങനെ വാക്കുകളെല്ലാം കട്ട് ചെയ്ത ശേഷം പേസ്റ്റ് ചെയ്യേണ്ടുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത് Ctrl-Shift-F3 അടിക്കുക.
കട്ട് ചെയ്ത വാക്കുകളെല്ലാം ഒരുമിച്ച് ലിസ്റ്റായി വന്നത് കാണാം.

Comments

comments