ഷോര്‍ട്ട് യു.ആര്‍.എലുകള്‍ ചെക്ക് ചെയ്യാം


Url - Compuhow.com
യു.ആര്‍.എലുകള്‍ ഷോര്‍ട്ട് ചെയ്ത് ഷെയര്‍ ചെയ്യുന്നത് ഇന്ന് സാധാരണമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൊക്കെ ഇത്തരത്തിലാണ് വെബ് ലിങ്കുകളും, റിപ്ലെ കളുമൊക്കെ ലഭിക്കുക. പക്ഷേ ചിലപ്പോള്‍ ഇത്തരം ലിങ്കുകള്‍ പണി തരും. സ്പാമുകളും, വൈറസ് ബാധയുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകളുമൊക്കെ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ സംശയം തോന്നുന്നവ അവഗണിക്കുകയോ, ചെക്ക് ചെയ്യുകയോ ചെയ്യണം.

ഇതിന് എളുപ്പത്തില്‍ ചെയ്യാവുന്നത് ഏത് സൈറ്റാണ് എന്നറിയാനായി യു.ആര്‍.എല്‍ എക്സ്പാന്‍ഡ് ചെയ്യുകയാണ്. അതിന് unshorten.com എന്ന സൈറ്റില്‍ പോയി ഷോര്‍ട്ട് യു.ആര്‍.എല്‍ നല്കുക.

രണ്ടാമത്തെ മാര്‍ഗ്ഗം LinkScanner Online,Online Link Scan എന്നിവയിലൊന്നില്‍ പോയി യു.ആര്‍.എല്‍ നല്കി സ്കാന്‍ ചെയ്യുക. മള്‍ട്ടിപ്പിള്‍ ആന്റിവൈറസ് സപ്പോര്‍ട്ടുള്ള URLVoid ലും ഇത് ചെയ്യാം.

Url check - Compuhow.com

ഇനി അത്തരം കാര്യങ്ങള്‍ക്കൊന്നും നില്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് നിങ്ങളെങ്കില്‍ McAfee SiteAdvisor ,WOT എന്നിവ ട്രൈ ചെയ്യാം. ഇവ ബ്രൗസര്‍ പ്ലഗിനുകളായി ഉപയോഗിക്കാവുന്നതാണ്.

http://www.siteadvisor.com/

http://www.mywot.com/en/download

Comments

comments