ഒറ്റഷോട്ടില്‍ ഒരു ഗാനം



ന്യൂജനറേഷന്‍ ശ്രേണിയിലിറങ്ങുന്ന ചിത്രങ്ങള്‍ എന്തെങ്കിലുമൊക്കെ പുതുമകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്‍റെ പുതിയ ചിത്രമായ റോസ് ഗിറ്റാറിനാല്‍ വ്യത്യസ്ഥമാകുന്നത് അതിലെ ഒരു ഗാനചിത്രീകരണം വഴിയാണ്. ചുറ്റി വരും കാറ്റേ എന്ന് തുടങ്ങുന്ന ഗാനം ഒറ്റ ഷോട്ടില്‍ കട്ടുകളില്ലാതെയാണ് രഞ്ജന്‍ പ്രമോദ് ചിത്രീകരിച്ചിരിക്കുന്നത്. വര്‍ണ്ണചിത്ര സൂബൈര്‍ നിര്‍മ്മിച്ച ചിത്രം വൈകാതെ റിലീസ് ചെയ്യും. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഷഹബാസ് അമന്‍ ആണ്. ഏറെ പുതുമുഖങ്ങളണിനിരക്കുന്ന ഈ ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനിന്ന രഞ്ജന്‍റെ മടങ്ങിവരവുകൂടിയാണ് ഈ ചിത്രം.

Comments

comments