മറിമായം ടീമിനെ സിനിമയിലെടുത്തു!മഴവില്‍ മനോരമയിലെ മറിമായം ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ച കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയാണ്. ഈ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടവരെല്ലാം ഏറെ പ്രശസ്തരായിക്കഴിഞ്ഞു. പ്രധാന നടി രചന ജയറാമിനൊപ്പം ഒരു ചിത്രത്തില്‍ വേഷമിട്ടു. എന്നാലിപ്പോള്‍ മറിമായത്തിലെ താരങ്ങളെല്ലാം അണിനിരക്കുന്ന ഒരു ചിത്രത്തിന് തുടക്കമാവുകയാണ്. വല്ലാത്ത പഹയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിയാസ് ബക്കര്‍, റസാഖ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. മണികണ്ഠന്‍ പട്ടാമ്പി, രചന, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ശ്രീകുമാര്‍, സ്നേഹ തുടങ്ങിയവര്‍ക്കൊപ്പം മാമുക്കോയ, ജനാര്‍ദ്ധനന്‍, കെ.പി.എ.സി ലളിത, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments