Raspberry Pi വിന്‍ഡോസില്‍


RaspberryPi - Compuhow.com

Raspberry Pi എന്ന ചെറു കംപ്യൂട്ടര്‍ അത്ഭുതം സൃഷ്ടിക്കുന്ന സമയമാണിത്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ പോക്കറ്റിലൊതുക്കാവുന്ന കംപ്യൂട്ടര്‍ പ്രമുഖ ഇ ഷോപ്പിംഗ് സൈറ്റുകളിലൊക്കെ ലഭ്യമാണ്. Raspbian എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത്തരത്തിലൊന്ന് വാങ്ങാന്‍ ഉദ്ദേശിത്തുന്നുവെങ്കില്‍ അത് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. വിന്‍ഡോസ് കംപ്യൂട്ടറില്‍ തന്നെ എമുലേറ്റര്‍ ഉപയോഗിച്ച് ട്രൈ ചെയ്യാം.
ആദ്യം എമിലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുക. അല്പം കൂടുതല്‍ വലുപ്പം ഇതിനുണ്ടാകും.

DOWNLOAD

ഇത് റണ്‍ ചെയ്യുക.
പാസ് വേഡും യൂസര്‍ നെയിമും ചോദിച്ചാല്‍ യൂസര്‍നെയിമായി pi എന്നും പാസ്വേഡായി raspberry എന്നും നല്കുക.
ഇത് ഓപ്പണായി വരാന്‍ അല്പം സമയമെടുക്കും.
Raspberry-Pi-emulator - Compuhow.com

2012 വേര്‍ഷനിലാണ് ഇത് റണ്‍ ചെയ്യുന്നത്. അപ്ഡേറ്റ് ചെയ്യാന്‍ Root Terminal ഓപ്പണ്‍ ചെയ്ത്

sudo apt-get update
sudo apt-get upgrade

എന്ന കോഡ് ടൈപ്പ് ചെയ്യുക.

പറഞ്ഞ് കേട്ട റാസ്പബെറി പൈ എന്താണ് എന്ന് അത് വാങ്ങാതെ തന്നെ മനസിലാക്കാന്‍ ഇത് സഹായിക്കും.

Comments

comments