വേര്‍ഡ് ട്രിക്ക്സ്…


Word - Compuhow.com
കംപ്യുട്ടറില്‍ ആളെ പറ്റിക്കുന്ന പല ട്രിക്കുകളും നമ്മള്‍ ചെയ്യാറുണ്ട്. അതില്‍ മിക്കതും ചെയ്യാനുപയോഗിക്കുക നോട്ട് പാഡാണ്. എന്നാല്‍ മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് ചെയ്യാവുന്ന അത്തരമൊരു ചെറിയ ട്രിക്കാണ് ഇവിടെ പറയുന്നത്.
ഏതാനും സെക്കന്‍ഡുകള്‍ക്കകം 500 പേജ് വരുന്ന ഒരു മാറ്റര്‍ സൃഷ്ടിക്കുന്ന പരിപാടിയാണിത്.

വേഡ് തുറന്ന് ഒരു പുതിയ ഫയലെടുത്ത് അതില്‍ =rand(200,90) എന്ന് ടൈപ്പ് ചെയ്ത് എന്‍ററടിക്കുക.
സെക്കന്‍ഡുകള്‍ക്കകം അഞ്ഞുറോളം പേജ് വരുന്ന ടെക്സ്റ്റ് ആ പേജുകളിലായി പ്രത്യക്ഷപ്പെടും.

2. വലിയൊരു വേഡ് ഫയലില്‍ നിങ്ങള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അടുത്തിടെ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ കണ്ടെത്താന്‍ Shift+F5 അടിച്ചാല്‍ മതി.

3. വേഡില്‍ കട്ട് പേസ്റ്റ് ചെയ്യുന്നതിന് പകരം ടെക്സ്റ്റ് മൂവ് ചെയ്യാന്‍ കട്ട് ചെയ്യേണ്ട ഭാഗം സെലക്ട് ചെയ്ത് F2 അടിക്കുക. തുടര്‍ന്ന് എവിടേക്കാണോ ഇത് നീക്കേണ്ടത് അവിടെ മൗസ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എന്‍റടിച്ചാല്‍ ടെക്സ്റ്റ് അവിടേക്ക് മാറും.

Comments

comments