myControl റിമോട്ട് പി.സി കണ്‍ട്രോള്‍


വയര്‍ലെസ് മൗസിന്റെ ബാറ്ററി തീര്‍ന്നുപോയോ. പെട്ടന്ന് ഒരു ബാറ്ററി കിട്ടാനുമില്ല. എന്താണ് പരിഹാരം. ഒന്നുകില്‍ ഒരു സാധാരണ മൗസ് കണക്ട് ചെയ്യുക. അതില്ലെങ്കിലോ?

ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ കയ്യിലുണ്ടെങ്കില്‍ പരിഹാരമുണ്ട്. ഒപ്പം myControl ഉം വേണം.
വിന്‍ഡോസിലും ലിനക്സിലും ഡെസ്ക്ടോപ്പ് ക്ലയന്റിന്റെ സഹായത്തോടെ ഈ ആപ്ലിക്കേഷന്‍ റണ്‍ ചെയ്യാം. ലെഫ്റ്റ്, റൈറ്റ് ക്ലിക്കുകള്, സ്ക്രോള്‍, തുടങ്ങിയവയെല്ലാം ഇതുവഴി നടത്താം. ഒരു ബാക്ക് ഗ്രൗണ്ട് പ്രോഗ്രാമായി ഫോണിലും, കംപ്യൂട്ടറിലും ഇത് റണ്‍ ചെയ്തുകൊള്ളും.

കംപ്യൂട്ടറിലും ഫോണിലും ഈ ആപ്ലിക്കേഷന് ഇന്‍സ്റ്റാള്‍ ചെയ്യുക. Server Status എന്ന ടാബെടുത്ത് ഫോണില്‍ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് നല്കുക.
പെട്ടന്ന് തന്നെ ഫോണ്‍ കംപ്യൂട്ടറുമായി കണക്ഷനാകും. തുടര്‍ന്ന് ആപ്ലിക്കേഷന്‍ മിനിമൈസ് ചെയ്യാം.
myControl - Compuhow.com
ഇനി ഫോണില്‍ നോക്കിയാല്‍ ഒരു ട്രാക്ക് പാഡ് ഏരിയയും, ലെഫ്റ്റ്, റൈറ്റ് മൗസ് ക്ലിക്ക് ഒപ്ഷനുകളും, സ്ക്രോള്‍ ഒപ്ഷനും കാണാം. ഇത് വഴി തന്നെ കീബോര്‍ഡും ആക്സസ് ചെയ്യാം.
നിരവധി സെറ്റിങ്ങ് ഒപ്ഷനുകളും ഈ ആപ്ലിക്കേഷനിലുണ്ട്.

കൈകാര്യം ചെയ്യാനുള്ള എളുപ്പവും, സങ്കീര്‍ണ്ണതകളില്ലാത്ത ഇന്‍റര്‍ഫേസുമാണ് myControl ന്റെ പ്രത്യേകത.
ഒരത്യാവശ്യഘട്ടത്തില്‍ ഒരുപക്ഷേ ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് സഹായമായേക്കാം.

DOWNLOAD FOR MOBILE

DOWNLOAD FOR PC

Comments

comments