ഗീതാഞ്ജലിയില്‍ മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായികപ്രിയദര്‍ശന്‍ മണിചിത്രത്താഴിലെ ‍ഡോ. സണ്ണിയെ വീണ്ടും പുനരവതരിപ്പിക്കുന്ന ഗീതാഞ്ജലിയില്‍ മോഹന്‍ലാലിന്‍റ നായികയായി മേനകയുടെ മകള്‍ കീര്‍ത്തി എത്തുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാറിന്റെയും മേനകയുടെയും ഇളയ മകളാണ് വീട്ടുകാര്‍ ഗായി എന്നുവിളിക്കുന്ന കീര്‍ത്തി. ഗീത, അഞ്ജലി എന്നീ ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒരു വേഷമാണ് കീര്‍ത്തിക്ക്. മോഹല്‍ ലാലിന്റെ മറ്റൊരു നായികയായി വിദ്യാബാലനെയാണ് പരിഗണിക്കുന്നത്. മോഹന്‍ ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ആദ്യ സിനിമയില്‍ കീര്‍ത്തിക്ക് ലഭിക്കുന്നത്. ഗീതാഞ്‌ജലി ഷൂട്ട്‌ തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ നിറയുകയാണ്‌. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ്‌ ഗീതാഞ്‌ജലി നിര്‍മ്മിക്കുന്നത്‌. ഡെന്നിസ്‌ ജോസഫിന്റേതാണ്‌ തിരക്കഥ.

Comments

comments