ലൈല ഓ ലൈല മാറ്റിവച്ചു


Laila Oh Laila has been postponed

ലോക്പാലിനു ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കാനിരുന്ന ലൈല ഓ ലൈല മാറ്റിവെച്ചു. ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് അമല പോളിനെയായിരുന്നു. കഹാനി എന്ന ഹിന്ദി ചിത്രത്തിനു തിരക്കഥ രചിച്ച സുരേഷ് നായരായിരുന്നു ലൈല ഓ ലൈലയുടെ കഥയും തിരക്കഥയും എഴുതിയിരുന്നത്. മോഹന്‍ലാല്‍ ചിത്രം മാറ്റിവെച്ച ജോഷി ദിലീപുമൊന്നിക്കുന്ന ചിത്രമാണ് ഉടനെ സംവിധാനം ചെയ്യുന്നത്. വ്യാസന്‍ എടവനക്കാട് കഥയും തിരക്കഥയും എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് സിബി കെ. തോമസും ഉദയ് കൃഷ്ണയുമാണ്. തുടര്‍ച്ചയായി രണ്ടാമത്തെ സൂപ്പര്‍ സംവിധായക ചിത്രമാണ് ലാലിന്റെതായി മാറ്റിവയ്ക്കുന്നത്. രഞ്ജിത്തും ലാലും മഞ്ജുവാര്യരും ഒന്നിക്കാനിരുന്ന ചിത്രമാണ് ആദ്യം മാറ്റിവച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന ചിത്രത്തിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

English Summary : Laila Oh Laila has been postponed

Comments

comments