ഷാജി കൈലാസും അഡ്വ. ലാല്‍ കൃഷ്ണയും വീണ്ടുമെത്തുന്നു


Shaji Kailash and Advocate Lal Krishan is Come Again

നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവിലെ മികച്ച ചിത്രങ്ങളിലൊന്നായ ചിന്താമണി കൊലക്കേസിലെ അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാടിയാര്‍ വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. ഷാജി കൈലാസ് സുരേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസില്‍ കുറ്റവാളികളെ കോടതിയില്‍ നിന്ന്‌ രക്ഷിച്ച ശേഷം തെളിവുകളില്ലാതെ കൊല്ലുന്ന വക്കീലിനെയാണ്‌ സുരേഷ്‌ ഗോപി അവതരിപ്പിച്ചത്. മലയാള സിനിമയിലെ വ്യത്യസ്‌ത അനുഭവമായ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഷാജി കെലാസ്‌ – സുരേഷ്‌ ഗോപീ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ ചിന്താമണിയിലെ കഥാപാത്രമായ അഡ്വക്കേറ്റ്‌ ലാല്‍ കൃഷ്‌ണയെ തിരിച്ചുകൊണ്ടുവരാനാണ്‌ ശ്രമം. ചിന്താമണിയുടെ തിരക്കഥാകൃത്ത്‌ എ കെ സാജന്‍ പുതിയ ചിത്രത്തിന്റെ രചനയിലാണെന്നാണറിയുന്നത്‌.

English Summary : Shaji Kailash and Advocate Lal Krishan is Come Again

Comments

comments