പിസി ഉപയോഗവിവരങ്ങളറിയാന്‍ വാട്ട്പള്‍സ്


ഏറെ സമയം കംപ്യൂട്ടറുപയോഗിക്കുന്ന ആളായിരിക്കും നിങ്ങള്‍. അതില്‍ തന്നെ ഇന്‍റര്‍നെറ്റ് ഉപയോഗം പ്രധാനപ്പെട്ട കാര്യമായിരിക്കും. കംപ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രസകരവും ഇന്‍ഫര്‍മേറ്റീവുമായ അനേകം വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് വാട്ട്പള്‍സ്.
whatpulse - Compuhow.com
ഇതിന് ഫ്രീ, പെയ്ഡ് വേര്‍ഷനുകളുണ്ട്. ഫ്രീ വേര്‍ഷനില്‍ കീബോര്‍ഡ്, മൗസ് എന്നിവയുടെ ഉപയോഗവും, പ്രോഗ്രാം ഉപയോഗവും മനസിലാക്കാനാവും. വാട്ട്പള്‍സ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതില്‍ ഒരു അക്കൗണ്ട് നിര്‍മ്മിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഫേസ്ബുക്ക്, ഇമെയില്‍ എന്നിവ ഉപയോഗിച്ച് സൈന്‍ അപ് ചെയ്യാം.
ലോഗിന്‍ ചെയ്യുന്നതോടെ മെയിന്‍പേജില്‍ വിവരങ്ങള്‍ കാണിക്കും. ഓപ്പറേറ്റിങ്ങ് സിസ്റ്റം, മൗസ്, കീബോര്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ കാണിക്കും.

കീബോര്‍ഡിലേക്ക് പോയാല്‍ കീ സ്ട്രോക്ക് ടോട്ടലും, ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കപ്പെടുന്ന കീയും ഏതാണെന്ന് കാണാനാവും. നെറ്റ് വര്‍ക്ക് ടാബില്‍പോയാല്‍ ബാന്‍ഡ് വിഡ്ത് ഉപയോഗം, റിയല്‍ ടൈം ട്രാഫിക് തുടങ്ങിയവയൊക്കെ കാണാം.

http://www.whatpulse.org/

Comments

comments