ഫയര്‍ഫോക്സില്‍ ഡൗണ്‍ലോഡിങ്ങ് ഷെഡ്യൂള്‍ ചെയ്യാം


Firefox download plan - Compuhow.com
നിരവധി ഡൗണ്‍ലോഡ് മാനേജറുകള്‍ ഇന്ന് ലഭ്യമാണ്. ബ്രൗസറുകളിലേതിനേക്കാള്‍ ഏറെ സംവിധാനങ്ങളുള്ള ഇവ ഡൗണ്‍ലോഡിങ്ങ് ക്രമീകരണത്തിന് ഏറെ സഹായിക്കും. എന്നാല്‍ പ്രത്യേക മാനേജര്‍ പ്രോഗ്രാമുകളൊന്നുമില്ലാതെ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും സ്പീഡ് കുറഞ്ഞ കണക്ഷനുകളില്‍ മള്‍ട്ടിപ്പിള്‍ ഡൗണ്‍ലോഡിങ്ങ് അത്ര എളുപ്പമാകില്ല. എന്നാല്‍ ഫയര്‍ഫോക്സില്‍ ഡൗണ്‍ലോഡ് ക്രമീകരണത്തിന് സഹായിക്കുന്ന ഒരു ആഡോണാണ് Download Plan.

വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. ഡൗണ്‍ലോഡ് ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Add to plan എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക. ഏത് ഫോള്‍ഡറിലേക്കാണ് സേവ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുക.

ആഡ് ചെയ്യുന്ന ലിങ്ക് ക്യുവില്‍ ചേര്‍ക്കപ്പെടും. the link has been registered എന്ന് എക്സ്റ്റന്‍ഷന്‍ ഐക്കണ് അരികെയായി കാണാനാവും.
ഇവിടെ ക്ലിക്ക ചെയ്ത് ഡൗണ്‍ലോഡിങ്ങ് ആരംഭിക്കാനും നിര്‍ത്താനുമാകും. ഡൗണ്‍ലോഡ് സമയം ക്രമീകരിക്കുവാനും ഇവിടെ സാധിക്കും.

ശ്രദ്ധിക്കേണ്ടുന്ന കാര്യം ഡൗണ്‍ലോഡിന് ആഡ് ചെയ്യുന്ന ലിങ്കുകള്‍ ഒറിജിനല്‍ ലിങ്കുകളാവണം. മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ഇത്തരത്തില്‍ ആഡ് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാനാവില്ല.

DOWNLOAD

Comments

comments