ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം.


ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്‌നം ചാര്‍ജ്ജ് പെട്ടന്ന തീര്‍ന്നുപോകുന്നതാണ് എന്ന് തോന്നുന്നു. ഉപയോഗിക്കുന്നതില്‍ കുറെ മാറ്റങ്ങള്‍ വരുത്തിയാല്‍ ബാറ്ററി ഉപയോഗം കുറച്ച് ലൈഫ് കൂട്ടാന്‍ സാധിക്കും.
ഏതാനും മാര്‍ഗ്ഗങ്ങളിതാ.
1. ബ്രൈറ്റ്‌നസ് കുറയ്ക്കുക- ബ്രൈറ്റ്‌നെസ് കുറച്ചിടുക വഴി ബാറ്ററി ബാക്കപ്പ് വര്‍ദ്ധിപ്പിക്കാം. അതുപോലെ സ്‌ക്രീന്‍ റെസലൂഷന്‍, കളര്‍ ഡെപ്ത് എന്നിവയും കുറയ്ക്കാം.
2. വൈ-ഫി ഓഫ് ചെയ്യുക- ഓഫ് ലൈനായി വര്‍ക്ക് ചെയ്യുമ്പോള്‍ വൈഫി കണക്ഷന്‍ ഓഫ് ചെയ്യുക.
3. ബാക്ക് ഗ്രൗണ്ട് പ്രൊസസുകള്‍ ഒഴിവാക്കുക.
4. സി.പി.യു യൂസേജ് കുറയ്ക്കുക. അനാവശ്യമായ യൂട്ടിലിറ്റികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കുക.
5. ആവശ്യമില്ലാത്തപ്പോള്‍ മള്‍ട്ടിമീഡിയ ഒഴിവാക്കുക.സൗണ്ട് ഓഫ് ചെയ്യുക.
6. ലാപ്‌ടോപ്പ് എയര്‍ വെന്റുകള്‍ ക്ലീന്‍ ചെയ്യുക. പൊടി അടിഞ്ഞുകൂടുന്നതിനാല്‍ വായുസഞ്ചാരം കുറയുകയും ഓവര്‍ ഹീറ്റ് വരികയും ചെയ്യും. ഇത് ഫാനിന്റെ പ്രവര്‍ത്തനം കൂട്ടും.
7. ഇടവേളകളില്‍ ഹൈബര്‍നേറ്റ് ചെയ്യുക
8. പവര്‍ സെറ്റിങ്ങ്‌സ് ശരിയായി ക്രമീകരിക്കുക
control panel ല്‍ power schemes മെനു എടുത്ത് portable/laptop അല്ലെങ്കില്‍ Max battery സെലക്ട് ചെയ്യുക.

9. മള്‍ട്ടി ടാസ്‌കിംഗ് പരമാവധി ഒഴിവാക്കുക.
10. സ്‌ക്രീന്‍ സേവര്‍ ഓഫ് ചെയ്യുക
11. എക്‌സ്റ്റേണല്‍ ഡിവൈസുകള്‍ ആവശ്യം കഴിഞ്ഞാലുടന്‍ അണ്‍പ്ലഗ് ചെയ്യുക
12. കറക്ടായ അഡാപ്റ്റര്‍ ഉപയോഗിക്കുക. മറ്റ് മോഡലുകളുടെ അഡാപ്റ്റര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Comments

comments