വിന്‍ഡോസ് എക്സ്.പിക്ക് ആയുസ് കൂട്ടാം !


windows xp - Compuhow.com
വിന്‍ഡോസ് എക്സ്.പി യുടെ പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ നേരത്തേ തന്നെ വന്നുതുടങ്ങിയിരുന്നു. എന്നിലിപ്പോഴും വിന്‍ഡോസ് എക്സ്.പി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ആന്‍റിവൈറസ് – മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്.പിക്ക് പിന്തുണ പിന്‍വലിച്ചെങ്കിലും മറ്റ് ആന്‍റിവൈറസ് പ്രോഗ്രാമുകള്‍ മിക്കതും വിന്‍ഡോസ് എക്സ്.പി ഇപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2. Microsoft Enhanced Mitigation Experience Toolkit (EMET)
മാല്‍വെയറുകളെ തടയാനുള്ള ഫ്രീ ടൂളാണ് ഇത്. ഇത് സ്ഥിരമായി അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. നിലവില്‍ 4.1 വേര്‍ഷനാണ് ഈ പ്രോഗ്രാമിനുള്ളത്.

3. സാന്‍ഡ് ബോക്സിങ്ങ് – സാന്‍ഡ് ബോക്സ് പ്രോഗ്രാമുകള്‍ ഉപയോഗിച്ചാല്‍ മികച്ച സുരക്ഷ കംപ്യൂട്ടറിന് നല്കാനാവും. ഇതിനും പതിവായി അപ്ഡേറ്റ് ആവശ്യമില്ല.

4. സിസ്റ്റം​ റീസ്റ്റോര്‍ ചെയ്യുക. സിഡിയിലോ പെന്‍ഡ്രൈവിലോ ഇത് ചെയ്യാവുന്നതാണ്. അതുപോലെ ഫയലുകള്‍ പതിവായി ബാക്കപ്പെടുത്ത് വെയ്ക്കുക.

Comments

comments