എക്സ്റ്റേണല്‍ ഡിവൈസുകള്‍ നിയന്ത്രിക്കാം


Pendrive - Compuhow.com
കംപ്യൂട്ടറിലേക്ക് എക്സ്റ്റേണല്‍ ഡിവൈസുകള്‍ കണക്ട് ചെയ്യുക എന്നത് വലിയ പ്രയാസമുള്ള കാര്യമല്ല.വിന്‍ഡോസില്‍ ഇവ കണക്ട് ചെയ്താല്‍ വേഗത്തില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാനാവും. ഉപദ്രവകരമായ മാല്‍വെയറുകളും മറ്റും കടന്നുകൂടാതിരിക്കാന്‍ ഇത്തരം ഡിവൈസുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതാണ്.

ഇതിന് സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Removable Access Tool (Ratool). എക്സ്റ്റേണല്‍ ഡ്രൈവുകളെ സിസ്റ്റത്തില്‍ മാനേജ് ചെയ്യാന്‍ ഈ പ്രോഗ്രാം സഹായിക്കും. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് ഇതിന്‍റേത് എന്നതാണ് പ്രധാന പ്രത്യേകത. ഇതിലെ Options ല്‍ ക്ലിക്ക് ചെയ്താല്‍
CD-DVD Devices
Floppy Devices
Tape Devices

WDP Devices എന്നിവ കാണാനാകും. ഡിഫോള്‍ട്ടായ റീഡ് ആന്‍ഡ് റൈറ്റ് ആക്സസ് മറ്റു തരത്തിലേക്ക് മാറ്റാനും ഇതില്‍ സാധിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വൈറസ് ബാധയുണ്ടാക്കിയേക്കാവുന്ന സ്റ്റോറേജ് ഡിവൈസുകളെ തടയാന്‍ ഈ ചെറിയ പ്രോഗ്രാം ഉപയോഗപ്പെടുത്താം.

http://www.sordum.org/8104/ratool-v1-1-removable-access-tool/

Comments

comments