ടാസ്ക് ബാര്‍ മറയ്ക്കാം


വിന്‍ഡോസിലെ ടാസ്ക്ബാര്‍ ഏറെ ഉപകാരപ്രദമാണ്. വേഗത്തില്‍ പ്രോഗ്രാമുകള്‍ തുറക്കാനും, മറ്റ് നോട്ടിഫിക്കേഷനുകള്‍, സമയം എന്നിവയൊക്കെ മനസിലാക്കാനും ടാസ്ക്ബാറില്‍ നോക്കിയാല്‍ മതി. എന്നാല്‍ ചിലപ്പോളൊക്കെ സ്ക്രീന്‍ കൂടുതല്‍ വിശാലമായി കാണാന്‍ ടാസ്ക് ബാര്‍ മറയ്ക്കുന്നത് സഹായിക്കും. ഇത് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ടാസ്ക്ബാറിനെ അപ്രത്യക്ഷമാക്കുകയും ആവശ്യമുള്ളുപ്പോള്‍ മടക്കി കൊണ്ടുവരുകയും ചെയ്യാം.

Taskbar - Compuhow.com

ഇതിന് ആദ്യം ടാസ്ക്ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. അവിടെ Taskbar tab ല്‍ Auto-hide the taskbar എന്ന ഒപ്ഷനുള്ളത് ചെക്ക് ചെയ്യുക.

Apply നല്കി OK ക്ലിക്ക് ചെയ്യുക. ടാസ്ക് ബാര്‍ അപ്രത്യക്ഷമാകും. വീണ്ടും കാണണമെന്ന് തോന്നുമ്പോള്‍ മൗസ് സ്ക്രീനിന് താഴേക്ക് കൊണ്ടുവന്നാല്‍ മതി.
ശേഷം ഹൈഡ് ഒപ്ഷന്‍ അണ്‍ ചെക്ക് ചെയ്യുക.

Comments

comments