ജിമെയിലില്‍ ടു ഡു ലിസ്റ്റുകള്‍


Gmail tips - Compuhow.com
ജോലികള്‍ ഓര്‍മ്മിപ്പാക്കാനാണല്ലോ ടു ഡു ലിസ്റ്റുകള്‍ ഉപയോഗക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും മറ്റ് ഫോണുകളിലുമൊക്കെ ഈ സംവിധാനമുണ്ടാകും. എന്നാല്‍ ജിമെയില്‍ ഉപയോഗിച്ചും ഇതേ സംവിധാനം ഏര്‍പ്പെടുത്താനാവും. പ്രതയക്ഷത്തില്‍ ഇത് കാണാനാവില്ലെങ്കിലും ഇത് എനേബിള്‍ ചെയ്യാനാവും.

To do list - Compuhow.com

ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്ത് ഇടത് വശത്ത് Gmail എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ Tasks സെലക്ട് ചെയ്യുക.
വലത് ഭാഗത്തായി Tasks bar തുറന്ന് വരും.

അതിന് താഴെയായി കാണുന്ന “+” ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
ടാസ്ക്ബാറിന് മുകളിലായി ടെക്സ്റ്റ് ബോക്സ് പ്രത്യക്ഷപ്പെടും. അവിടെ ടു ഡു ലിസ്റ്റുകള്‍ ചേര്‍ക്കാം. ചെയ്ത് കഴിഞ്ഞാല്‍ ടാസ്കിന് ഇടത് വശത്തെ ബോക്സില്‍ ക്ലിക്ക് ചെയ്യുക.

ഇനി ടാസ്കിന് വലത് വശത്തെ ആരോയില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ബോക്സില്‍ Due date സെറ്റ് ചെയ്യാം.
Notes ല്‍ വിശദമായ നോട്ടുകളും ചേര്‍ക്കാം. ഇതോടെ ആ പണി പൂര്‍ത്തിയായി.

Comments

comments