എം.പി ത്രി ടാഗ് എഡിറ്റ് ചെയ്യാം


എം.പി ത്രി സോങ്ങിനൊപ്പം വരുന്ന ആര്‍ട്ടിസ്റ്റ്, ആല്‍ബം, ഇയര്‍, ജെനര്‍, ട്രാക്ക് തുടങ്ങിയ വിവരങ്ങളെയാണ് എം.പി ത്രി ടാഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും, ഷെയര്‍ ചെയ്യുകയും ചെയ്യുന്ന എം.പിത്രികളുടെ ടാഗുകള്‍ ഒരു പക്ഷേ ശരിയായിരിക്കണമെന്നില്ല. നിങ്ങള്‍ ഒരു സംഗീത പ്രേമിയാണെങ്കില്‍ പാട്ടുകളെ കൃത്യമായി വിവരങ്ങള്‍ നല്കി ശേഖരിക്കുന്ന സ്വഭാവമുണ്ടാകും. തെറ്റായ ടാഗുകളുള്ള എം.പി ത്രികളുടെ ടാഗുകള്‍ എഡിറ്റ് ചെയ്യാനാവും. ഉദാഹരണത്തിന് ഗായകന്റെ പേര് തെറ്റിയാണ് കിടക്കുന്നതെങ്കില്‍ അത് മാറ്റി ശരിയായത് നല്കാം.
ഇതിന് ആദ്യം mp3tag എന്ന പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യുക.
Edit-MP3-Tag - Compuhow.com
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Add directory വഴി എം.പി ത്രി ഫയലുകളുള്ള ഫോള്‍ഡര്‍ തുറക്കുക.
എം.പി ത്രികള്‍ ലിസ്റ്റ് ചെയ്യപ്പെടും. അതില്‍ വേണ്ടുന്ന പാട്ട് സെലക്ട് ചെയ്ത് എഡിറ്റിങ്ങ് ആരംഭിക്കാം. പാട്ട് സെലക്ട് ചെയ്യുമ്പോള്‍ ഇടത് ഭാഗത്ത് എഡിറ്റ് ചെയ്യാവുന്ന സെക്ഷനുകള്‍ കാണാവുന്നതാണ്. വിവരങ്ങള്‍ നല്കിയ ശേഷം സേവ് ചെയ്യുക.
ഇനി ഈ പാട്ട് ഷെയര്‍ ചെയ്താലും നിങ്ങള്‍ നല്കിയ വിവരങ്ങള്‍ കൂടെയുണ്ടാകും.

http://mp3tag.de/

Comments

comments