ഗൂഗിള്‍ സെര്‍ച്ച് പേജിന് ബാക്ക് ഗ്രൗണ്ട്


ഗൂഗിള്‍ സെര്‍ച്ച് പേജില്‍ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ സെറ്റ് ചെയ്യാന്‍ നേരത്തെ സാധിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആ സംവിധാനം ഗൂഗിള്‍ എടുത്ത് കളഞ്ഞു. എല്ലാത്തിലും പുതുമ അന്വേഷിക്കുന്നവര്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു സംവിധാനമായിരുന്നു അത്. ഈ സംവിധാനം ഇഷ്ടപ്പെട്ടിരുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഇമേജുകള്‍ പശ്ചാത്തലമായി ക്രമീകരിക്കാം. ഇത് കൂടാതെ മറ്റ് ചില സൗകര്യങ്ങളും ഈ എക്സറ്റന്‍ഷന്‍ നല്കുന്നുണ്ട്.
മൂന്ന് തരത്തില്‍ ഇമേജുകള്‍ സെറ്റ് ചെയ്യാം. കംപ്യൂട്ടറില്‍ നിന്ന് ഒരു ഇമേജ്, അല്ലെങ്കില്‍ ഒരു ഇമേജ് യു.ആര്‍.എല്‍, അല്ലെങ്കില്‍ 500 PX സൈറ്റില്‍ നിന്ന് ഒരു ഇമേജ് ഏതെങ്കിലും സൈറ്റില്‍ നിന്ന് ഉപയോഗിക്കുക. ഒന്നിലധികം ഇമേജുകള്‍ ചേര്‍ത്താല്‍ സെറ്റിങ്ങ്സില്‍ അവ മാറ്റാവുന്നതാണ്.
ചിത്രം സെറ്റ് ചെയ്യുന്നതിന് പുറമേ സെര്‍ച്ച് ബട്ടണ്‍, ഗൂഗിള്‍ ലോഗോ, ലക്കി ബട്ടണ്‍, ഫൂട്ടര്‍ തുടങ്ങിയ ഹൈഡ് ചെയ്യാനും ഈ എക്സ്റ്റന്‍ഷന്‍ വഴി സാധിക്കും.
google  - Compuhow.com
DOWNLOAD

Comments

comments