ഫോട്ടോകളിലെ ടൈം സ്റ്റാംപ് മാറ്റാം


എക്സിഫ് (EXIF) ഡാറ്റകളെക്കുറിച്ച് മുമ്പ് ഇവിടെ എഴുതിയിട്ടുണ്ട്. ഡിജിറ്റല്‍ ക്.യാമറകളില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ അയില്‍ ശേഖരിക്കപ്പെടുന്ന ഡാറ്റകളാണിവ. മെറ്റ ടാഗ്, റെസലൂഷന്‍, ജിയോഗ്രഫിക്കല്‍ ലൊക്കേഷന്‍, ഷട്ടര്‍സ്പീഡ്, തുടങ്ങിയവയൊക്കെ ഇങ്ങനെ സേവ് ചെയ്യപ്പെടും. ചിത്രങ്ങള്‍ ഈ വിവരങ്ങളുപയോഗിച്ച് അനലൈസ് ചെയ്ത് അവയുടെ ഉറവിടവും, മറ്റ് വിവരങ്ങളും മനസിലാക്കാനാവും. ഇത്തരം വിവരങ്ങള്‍ നീക്കം ചെയ്യാനുപകരിക്കുന്ന പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്.
ഡേറ്റ്, അല്ലെങ്കില്‍ മറ്റേതെങ്കിലും വിവരങ്ങള്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് EXIF Date Changer.
EXIF-Date-Changer - Compuhow.com
എക്സിഫ് ഡാറ്റകളില്‍ മാറ്റം വരുത്താനുപയോഗിക്കുന്ന ചെറിയൊരു പ്രോഗ്രാമാണ് ഇത്. ക്യാമറ സെറ്റ് ചെയ്തപ്പോള്‍ ഡേറ്റ് മാറിപ്പോയിട്ടുണ്ടെങ്കില്‍ അത് ശരിയാക്കാനും ഈ പ്രോഗ്രാം ഉപയോഗപ്പെടുത്താം. ഡേറ്റ്, ടൈം തുടങ്ങിയ ഓരോന്നായി മാറ്റുകയോ, ബാച്ചായി ചെയ്യുകയോ ചെയ്യാം. ഇതേ പ്രോഗ്രാമില്‍ തന്നെ വാട്ടര്‍മാര്‍ക്കിങ്ങും സാധ്യമാണ്.
ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് ഡെസ്റ്റിനേഷന്‍ ഫോള്‍ഡര്‍ സെറ്റ് ചെയ്യണം. പല ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒരേ സമയം ഉപയോഗിക്കുന്നുവെങ്കില്‍ ഡേറ്റ് നല്കി ഫില്‍റ്റര്‍ ചെയ്യാനുമാകും.

DOWNLOAD

Comments

comments