അൻസിബയും അകാന്‍ഷപുരിയും ഒന്നിക്കുന്ന ‘വിശ്വാസം അതല്ലേ എല്ലാം


ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന വിശ്വസാം അതല്ലേ എല്ലാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവനടി അൻസിബ ഹസനും അകാൻഷ പുരിയും നായികമാരാവുന്നു.. സമൂഹത്തിലെ കാര്യങ്ങളെ കുറിച്ച് അറിയാമെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതിന്റെ പേരിൽ യുവാക്കൾ വെല്ലുവിളികൾ നേരിടാതെ വരുന്നുണ്ട്. ഇതേക്കുറിച്ചാണ് തന്റെ സിനിമ പ്രതിപാദിക്കുന്നതെന്ന് സംവിധായകൻ ജയരാജ് വിജയ് പറഞ്ഞു. ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയാണ് നായകനാവുന്നത്. ഒരു പൊലീസ് സൂപ്രണ്ടിന്റെ മകനായാണ് ഷൈൻ അഭിനയിക്കുന്നത്. സംവിധായകൻ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കലാഭവൻ ഷാജോൺ, മനോജ് കെ.ജയൻ, വിജയരാഘവൻ, ശങ്കർ, സുനിൽ സുഗത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
English summary : Ansiba and Akan Shah Puri is teaming for ‘Vishwasam Athalle Ellam

Comments

comments