ഒന്നും ഒന്നും മൂന്ന്


ഒന്നും ഒന്നും മൂന്ന് എന്ന അന്തോളജി സിനിമയില്‍ കുലുക്കി സര്‍ബത്ത്, ശബ്ദരേഖ, ദേവി എന്നീ ചിത്രങ്ങളാണ് ഒന്നും ഒന്നും മൂന്ന് എന്ന സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വൈറ്റ് ഡോട്സ് മൂവിസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു കഥകള്‍ ആവിഷ്കരിക്കുന്നു.

നവാഗതനായ അഭിലാഷ് സംവിധാനം ചെയ്യുന്ന കുലുക്കി സര്‍ബത്തില്‍ റിയാസ്, അമീര്‍ നിയാസ്, അഭിഷേക്, സൂര്യ ശങ്കര്‍, ട്രീസ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

അഭിലാഷ് തന്നെ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സന്തോഷ് കെ ലാല്‍ നിര്‍വ്വഹിക്കുന്നു. ഫിലിപ്പോസ് തത്തംപ്പള്ളി എഴുതിയ വരികള്‍ക്ക് ജോര്‍ജ്ജ് ആന്‍റണി സംഗീതം പകരുന്നു. കല ജസ്റ്റിന്‍ ആന്‍റണി, എഡിറ്റര്‍ എബി ചന്ദര്‍, മേക്കപ്പ് മഹേഷ് ചേര്‍ത്തല, വസ്ത്രാലങ്കാരം ഷിബു പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍ വിജയ്മാലി, സംവിധാന സഹായികള്‍ ആദര്‍ശ്, അഖില്‍ ആനന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ പ്രസീദ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദേവരാജന്‍ എം.കെ.

ബിജോയ് ജോസഫ്, സംവിധാനം ചെയ്യുന്ന ശബ്ദരേഖയില്‍ അരുണ്‍, ഇര്‍ഷാദ്, സത്താര്‍, സന്ദീപ്, ലിയോണ ലിഷോയ് എന്നിവര്‍ അഭിനയിക്കുന്നു. എഫ്.എം റേഡിയോ പശ്ചാത്തലത്തില്‍ പ്രണയവും അതിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകവുമാണ് ശബ്ദരേഖയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

അരവിന്ദ്.ജി.മേനോന്‍റെ തിരക്കഥയില്‍ അനീഷ് കുക്കു സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം, ധനേഷ് മോഹന്‍, ഗാനരചന രാജീവ് തച്ചേത്ത്, സംഗീതം എല്‍ദോ ജോണ്‍, കല ജസ്റ്റിന്‍ ആന്‍റണി, മേക്കപ്പ് ശശികുമാര്‍, വസ്ത്രാലങ്കാരം അബ്ബാസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂരജ് നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഭിലാഷ് പട്ടാളം.

ശ്രീകാന്ത് വി.എസ് സംവിധാനം ചെയ്യുന്ന ദേവി എന്ന ചിത്രത്തില്‍ എം.ആര്‍.ഗോപകുമാര്‍, ലക്ഷ്മി സനല്‍, ബേബി എന്നിവര്‍ അഭിനയിക്കുന്നു.

തിരക്കഥ ഫൈസല്‍ ഉമ്മര്‍, ഛായാഗ്രഹണം മധു.കെ.പിള്ള, ഗാനരചന ജിജി കലാമന്ദിര്‍, സംഗീതം ഷെയ്ക് ഇല്യാനി, കല ശ്രീകാന്ത്, മേക്കപ്പ് ഉദയന്‍ കോട്ടയം, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ കരുവുളം, എഡിറ്റര്‍ പ്രേംകൃഷ്ണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ പ്രസീദ്.എം.

ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, വാഗമണ്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒന്നും ഒന്നും മൂന്നും ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

Comments

comments