വണ്‍ ഡ്രൈവിനെ വിന്‍ഡോസില്‍ ചേര്‍ക്കാം


Onedrive - Compuhow.com
15 ജിബി ഫ്രീ ഓണ്‍ലൈന്‍ സ്റ്റോറേജ് നല്കുന്ന സര്‍വ്വീസാണല്ലോ വണ്‍ ഡ്രൈവ്. ഫയലുകള്‍ ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്യുന്നതിനൊപ്പം ക്ലൗഡിലേക്കും സേവ് ചെയ്താല്‍ ഫയലുകള്‍ സുരക്ഷിതമായിരിക്കും. അഥവാ ഹാര്‍ഡ് ഡിസ്ക് തകരാറിലായാലും ഫയല്‍ സുരക്ഷിതമായി ഉണ്ടാകുമല്ലോ.

പ്രത്യേകമായി ഫയല്‍ അപ്‍ലോഡ് ചെയ്യാതെ റൈറ്റ് ക്ലിക്കില്‍ ഇത് എനേബിള്‍ ചെയ്താല്‍ ജോലി എളുപ്പമാകും. Send To menu വഴി ഇത്തരത്തില്‍ എങ്ങനെ ഫയലുകള്‍ അപ്‍ലോഡ് ചെയ്യാമെന്ന് നോക്കാം.

Windows key + X അടിച്ച് ടൂള്‍സ് മെനു എടുത്ത് Run സെലക്ട് ചെയ്യുക.
Open edit box ല്‍ shell:sendto എന്ന് ടൈപ്പ് ചെയ്ത് Ok നല്കുക.

SendTo ഫോള്‍ഡര്‍ തുറന്ന് വരും. ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New – Shortcut എടുക്കുക.
അടുത്തതായി വരുന്ന ബോക്സില്‍ Browse ക്ലിക്ക് ചെയ്യുക.
ഇവിടെ വണ്‍ഡ്രൈവ് സെലക്ട് ചെയ്ത് Ok ക്ലിക്ക് ചെയ്യുക.

ഐറ്റം ബോക്സില്‍ ലൊക്കേഷന്‍ കാണിക്കും. അഥവാ വണ്‍ഡ്രൈവിന് പകരം സ്കൈഡ്രൈവും ആഡ് ചെയ്യാനാവും.
ഇത് finish ചെയ്താല്‍ തുടര്‍ന്ന് റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ലിസ്റ്റില്‍ സെന്‍ഡ് ടു മെനുവില്‍ വണ്‍ ഡ്രൈവ് കാണാനാവും.

Comments

comments