മര്യാദരാമനായി ദിലീപ്‌


നവാഗതനായ സുരേഷ് പായിപ്പാടിന്‍റെ സംവിധാനത്തില്‍ ഉദയകൃഷ്ണ-സിബി കെ തോമസ് ടീമിന്റെ തിരക്കഥയില്‍ മറ്റൊരു ദിലീപ് ചിത്രം കൂടി. ‘ഇവന്‍ മര്യാദരാമന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഉദയകൃഷ്ണ-സിബി -ദിലീപ് കൂട്ടുകെട്ടിന്‍റെ ഇരുപതാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ പത്തിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളിവീരന്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English Summary : Dileep to become Maryadaraman

Comments

comments