പുരസ്കാര നിറവില്‍ മലയാളം


National film awards 2013 - Keralacinema.com
അറുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ പുരസ്കാരങ്ങള്‍ നേടി മലയാള സിനിമ വീണ്ടും ശ്രദ്ധേയമായി. പതിനാല് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡാണ്. ഇതാദ്യമായി കല്പനയും ദേശീയ പുരസ്കാരം നോടുകയാണ്.
തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം കല്പന ഡോളി അലുവാലിയ (വിക്കി ഡോണര്‍) യുമായി പങ്കുവെച്ചു. ഒഴിമുറിയിലെ അഭിനയത്തിന് ലാലും, ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് തിലകനും പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി ബാബു തിരുവല്ല സംവിധാനം ചെയ്ത തനിച്ചല്ല ഞാന്‍ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഭാഷണത്തിന് ഉസ്താദ് ഹോട്ടലിന്‍റെ രചന നിര്‍വ്വഹിച്ച അഞ്ജലി മേനോന്‍ പുരസ്കാരം നേടി. പശ്ചാത്തല സംഗീതം ബിജിബാല്‍ -കളിയച്ഛന്‍)​)),​ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- സ്പിരിറ്റ്,​ മികച്ച ചലച്ചിത്ര നിരൂപണം-പി.എസ്.രാധാകൃഷ്ണൻ, മികച്ച ശബ്ദമിശ്രണം- എം.ഹരികുമാര്‍ ,​ മികച്ച നവാഗത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ (101 ചോദ്യങ്ങള്‍)​,​ മികച്ച ബാലനടന്‍: മിനന്‍ (101 ചോദ്യങ്ങള്‍) മികച്ച ശബ്ദലേഖകനായി എസ് രാധാകൃഷ്ണന്‍ എന്നിവരും അവാര്‍ഡ് നേടി.

Comments

comments