അമല ദിലീപിന് നായിക


Amala paul with Dileep - Keralacinema.com
ദിലീപ് നായകനാകുന്ന മനോരഥത്തില്‍ അമല പോള്‍ നായിക വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ആര്‍. സുകുമാരനാണ് മനോരഥം സംവിധാനം ചെയ്യുന്നത്. സായ് ബാബയുടെ ജീവിതം അവതരിപ്പിക്കുന്ന തെലുഗ് ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ ദിലീപ് മനോരഥത്തിലാവും അഭിനയിക്കുക. അമല പോള്‍ ഇപ്പോള്‍ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ്. അതിനിടയില്‍ മനോരഥത്തിനായി സമയം കണ്ടെത്തുമെന്നാണ് സംവിധായകന്‍‌ പ്രതീക്ഷിക്കുന്നത്. അമ്പലക്കര ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments