ഡൈനാമിറ്റ് – വെബ്പേജുകളിലെ എലമെന്റുകള്‍ നീക്കാം


വെബ്പേജുകളില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത ഘടകങ്ങള്‍ നീക്കം ചെയ്താല്‍ പേജ് കൂടുതല്‍ ഉപയോഗപ്രദമാകും എന്ന് തോന്നാറുണ്ടോ. അത്തരം ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Dynamite . വെബ്പേജുകളില്‍ നിന്ന് കോഡുകള്‍ നീക്കം ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ഇത് വഴി കാണാനാവും. എന്നാല്‍ ഒരു തവണ ഇങ്ങനെ നീക്കം ചെയ്തതുകൊണ്ട് സൈറ്റ് അതേ പടി തുടരില്ല. അടുത്ത തവണ സൈറ്റ് തുറക്കുമ്പോള്‍ പഴയപോലെ തന്നെ വരും.
dynamite_extension - Compuhow.com

ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് മെനു ആക്സസ് ചെയ്യുക. ഇങ്ങനെ ചെയ്ത ശേഷം അപ്പോള്‍ തന്നെ പഴയപടിയാക്കാന്‍ പേജ് റിഫ്രഷ് ചെയ്താല്‍ മതി.

DOWNLOAD

Comments

comments