സെല്ലുലോയ്ഡിന് വിലക്ക് !



കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തീയേറ്ററുകളിലെത്താനൊരുങ്ങവേ ചിത്രത്തിന് വിലക്ക്. വിതരണക്കാരുടെ സംഘടന ചിത്രത്തിന്‍റെ റിലീസ് തടയാനൊരുങ്ങുന്നതായാണ് വാര്‍ത്ത. കമല്‍ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി നേരത്തെ വിതരക്കാരുടെ സമരം നടക്കുന്നതിനിടെ റിലീസ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിലക്കെന്നാണ് അറിയുന്നത്. ജെ.സി ഡാനിയേലിന്റെ കഥ സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. ആഗതന്‍, സ്വപ്നസഞ്ചാരി തുടങ്ങി പരാജയ ചിത്രങ്ങളുടെ തുടര്‍ച്ചയില്‍ നില്ക്കുന്ന കമലിന് മറ്റൊരു പ്രതിസന്ധികൂടി നേരിടേണ്ടി വന്നിരിക്കുകയാണ്. ഫെബ്രുവരി 15നാണ് സെല്ലുലോയ്ഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Comments

comments