രഞ്ജിത് മോഹന്‍ലാല്‍ ടീം വീണ്ടും



മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ പരാജയത്തില്‍ നിന്ന് രക്ഷപെടാന്‍ ആശ്രയിക്കുന്ന ഒറ്റ സംവിധായകനേ ഇന്ന് മലയാളത്തിലുള്ളു. വേറാരുമല്ല രഞ്ജിത് തന്നെ. അതിഭാവുകത്വം കലര്‍ന്ന മീശപിരിക്കല്‍ ചിത്രങ്ങളിലൂടെ സിനിമ മാര്‍ക്കറ്റില്‍ കാലുറപ്പിച്ച രഞ്ജിത് പിന്നീട് കാലുമാറ്റി ചവിട്ടി. പക്ഷേ പ്രേക്ഷകര്‍ കൈവിട്ടില്ല. വ്യത്യസ്ഥതയും, സമകാലീനതയും പ്രധാന ഘടകങ്ങളായ രഞ്ജിത് ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയം നേടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. പരാജയങ്ങള്‍ തുടരെ വരുമ്പോള്‍ ഒരു രഞ്ജിത് ചിത്രം എന്ന മട്ടാണ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഇപ്പോള്‍. ബാവുട്ടിയുടെ നാമത്തിലിന് ശേഷം മമ്മൂട്ടി വിജയവഴികളിലേക്ക് മടങ്ങിയെത്തി. സ്പിരിറ്റ് എന്ന ചിത്രം മോഹന്‍ലാലിനും കഴിഞ്ഞ വര്‍ഷം മികച്ച സപ്പോര്‍ട്ടായി. ഇപ്പോള്‍ ലീലയെന്ന ചിത്രത്തിന്റെ ജോലികളിലുള്ള രഞ്ജിത് ഈ ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലുമായി ചേരുന്നു. പ്ലാന്റര്‍ അവറാച്ചന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും രഞ്ജിതിന്റെ തന്നെ കാപ്പിറ്റോള്‍ ഫിലിംസാണ്. കര്‍മ്മയോദ്ധ, ലോക്പാല്‍ എന്നീ ഫ്ളോപ്പുകളുടെ ക്ഷീണം തീര്‍ക്കാന്‍ ഇനി മോഹന്‍ലാലിന് അവറാച്ചന്‍ വരുന്നത് വരെ കാത്തിരിക്കണമോയെന്നാണ് അറിയേണ്ടത്.

Comments

comments