WinAero Librarian – വിന്‍ഡോസ് ലൈബ്രറി മാനേജ്മെന്റ്


വിന്‍ഡോസ് 7 ലും 8 ലും മ്യൂസിക്, വീഡിയോ, ഡോകുമെന്‍റ്സ് തുടങ്ങിയവയൊക്കെ മാനേജ് ചെയ്യാന്‍ സംവിധാനമുണ്ട്. ഈ വിഭാഗങ്ങളില്‍ പെടുന്ന ഫോള്‍ഡറുകള്‍ അതിന് യോജിച്ച ലൈബ്രറികളിലേക്ക് ആഡ് ചെയ്യാനാവും. ഈ ലൈബ്രറികള്‍ എളുപ്പത്തില്‍ മാനേജ് ചെയ്യുവാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ്
WinAero Librarian.

വിന്‍ഡോസ് 7 ലും, 8 ലും ഉപയോഗിക്കാവുന്ന ഒരു ഫ്രീ ആപ്ലിക്കേഷനാണിത്. സിപ് ചെയ്ത് ലഭിക്കുന്ന ഇത് വളരെ ചെറിയ സൈസ് മാത്രമുള്ളതാണ്. കൂടാതെ ഇന്‍സ്റ്റലേഷന്‍ ആവശ്യവുമില്ല. ഇത് റണ്‍ ചെയ്യുമ്പോള്‍ ഓപ്പണാകുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ലൈബ്രറികള്‍ ആഡ് ചെയ്യുകയോ, നിലവിലുള്ളവ പേര് മാറ്റുകയോ, ഡെലീറ്റ് ചെയ്യുകയോ ചെയ്യാം.
വളരെ യൂസര്‍ഫ്രണ്ട്ലിയായ ഒരു ആപ്ലിക്കേഷനാണിത്.
http://winaero.com/comment.php?comment.news.8

Comments

comments