ഷാന്‍ റഹ്മാന്‍ അഭിനയിക്കുന്നു



തട്ടത്തിന്‍ മറയത്തിലൂടെ സംഗീത സംവിധായകനെന്ന നിലയില്‍ ഏറെ പേരെടുത്ത ഷാന്‍ റഹ്മാന്‍ അഭിനയരംഗത്തേക്ക്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മോട്ടോര്‍സൈക്കിള്‍ ഡയറീസിലാണ് ഷാന്‍ നടനാകുന്നത്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവരാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തിലെ പ്രധാന താരങ്ങള്‍. തന്റെ ആദ്യ ചിത്രം ട്രാഫിക്കിലേക്ക് ഷാനെ ക്ഷണിച്ചിരുന്നുവെന്നും തിരക്ക് മൂലമാണ് അഭിനയിക്കാതിരുന്നതെന്നും രാജേഷ് പിള്ള പറയുന്നു.

Comments

comments